12 വർഷത്തിനു ശേഷം ബ്രൂണോയിലൂടെ പ്രീമിയർ ലീഗ് പുരസ്കാരം ഒരു പോർച്ചുഗീസ് താരത്തിന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഫെബ്രുവരിയിലെ മികച്ച താരത്തിനുള്ള പുരസ്കാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസ് സ്വന്തമാക്കി. പ്രീമിയർ ലീഗിൽ എത്തി ആദ്യ മാസം തന്നെ ബ്രൂണോ ഈ പുരസ്കാരത്തിന് അർഹനായിർക്കുകയാണ്. ഫെബ്രുവരിയിൽ പ്രീമിയർ ലീഗിൽ മാത്രമായി രണ്ട് അസിസ്റ്റും ഒരു ഗോളും നേടാൻ ബ്രൂണോക്ക് ആയിരുന്നു.

2008 ഡെകോ പ്രീമിയർ ലീഗിലെ പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം നേടിയതിനു ശേഷം ആദ്യമായാണ് ഒരു പോർച്ചുഗീസ് താരം ഈ പുരസ്കാരം നേടുന്നത്. 4 തവണ ഈ പുരസ്കാരം നേടിയിട്ടുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഡെകോയ്ക്ക് മുമ്പ് ഈ പുരസ്കാരം നേടി ഒരേയൊരു പോർച്ചുഗീസ് താരം.