ഞായറാഴ്ച ആൻഫീൽഡിൽ ലിവർപൂളിനോട് 7-0 എന്ന സ്കോറിന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നുണ്ട്. വിമർശനങ്ങൾ കൂടുതലും അവരുടെ ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ ബ്രൂണോ ഫെർണാണ്ടസിന് നേരെ ആയിരുന്നു.
സ്‌കൈ സ്‌പോർട്‌സിലെ മത്സര ശേഷം സംസാരിച്ച ഗാരി നെവിൽ, ബ്രൂണോ ഫെർണാണ്ടസിനെ രൂക്ഷമായി വിമർശിച്ചു
“സത്യസന്ധമായി പറഞ്ഞാൽ, ബ്രൂണോയുടെ ഗ്രൗണ്ടിലെ പെരുമാറ്റങ്ങൾ നാണക്കേടാണ്” നെവിൽ പറഞ്ഞു. “രണ്ടാം പകുതിയിൽ ടീം ആകെ മോശം കളിയാണ് കളിച്ചത്, ചില സമയങ്ങളിൽ ഫെർണാണ്ടസ് ടീമിനെ ആകെ നിരാശപ്പെടുത്തി. ഇന്നത്തെ കളി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സാധാരണ പ്രകടനമായിരുന്നില്ല. ഈ ടീമിന്റെ ആത്മാവിനെ ഇന്ന് കാണാൻ ആയില്ല” നെവിൽ പറഞ്ഞു.
ബ്രൂണോ പലപ്പോഴും ക്യാപ്റ്റനെ പോലെ അല്ല പ്രവർത്തിച്ചത്. തന്നെ സബ്ബ് ചെയ്യാൻ ആവശ്യപ്പെടുന്ന ബ്രൂണോയെ കാണാൻ ആയി. ഇത്തരത്തിൽ ഒരു ക്യാപ്റ്റനെ ആർക്കും വേണ്ടി വരില്ല. ടെൻ ഹാഗ് ഈ കാര്യം കൈകാര്യം ചെയ്യും എന്നാണ് താൻ പ്രതീക്ഷിക്കുന്നത്. നെവിൽ പറഞ്ഞു.