ബ്രൂണോ ഫെർണാണ്ടസ് സ്പർസിന് എതിരെ കളിക്കില്ല, കരിയറിൽ പരിക്ക് കാരണം മത്സരം നഷ്ടമാകുന്നത് ആദ്യം

Newsroom

Picsart 23 04 26 12 53 13 141
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായ ബ്രൂണോ ഫെർണാണ്ടസിന് പരിക്ക്. ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നിർണായക പോരാട്ടമായ സ്പർസിനെതിരായ മത്സരത്തിൽ കളിക്കില്ല. വ്യാഴാഴ്ച രാത്രിയാണ് ലണ്ടണിൽ വെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡും സ്പർസും ഏറ്റുമുട്ടുന്നത്. ടോപ് 4 യോഗ്യത ഉറപ്പിക്കുന്നതിൽ നിർണായകമായ പോരാട്ടമാണിത്. സ്പർസിന് എതിരെ മാത്രമല്ല ആസ്റ്റൺ വില്ലക്ക് എതിരായ മത്സരവും ബ്രൂണോക്ക് നഷ്ടമാകും എന്നാണ് റിപ്പോർട്ടുകൾ.

ബ്രൂണോ 23 04 26 12 52 53 060

ബ്രൂണോ ഇല്ലാതെ സെവിയ്യക്ക് എതിരെ ഇറങ്ങിയപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് 3-0ന്റെ പരാജയം ഏറ്റുവാങ്ങിയിരുന്നു. ബ്രൂണോ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ ശേഷം പരിക്ക് കാരണം നഷ്ടമാകുന്ന ആദ്യ മത്സരമാകും സ്പർസിന് എതിരായ മത്സരം‌. ബ്രൂണോ തന്റെ കരിയറിൽ തന്നെ ആദ്യമായാണ് പരിക്ക് കാരണം ഒരു മത്സരം നഷ്ടമാകേണ്ടി വരുന്നത്.