ബ്രൂണോ 2028വരെ ന്യൂകാസിൽ യുണൈറ്റഡ് മിഡ്ഫീൽഡിൽ തുടരും

Newsroom

ന്യൂകാസിൽ യുണൈറ്റഡിന്റെ ബ്രൂണോ ഗുയിമാരേസ് ക്ലബിൽ പുതിയ കരാർ ഒപ്പുവെച്ചു. ബ്രൂണോയുമായുള്ള ന്യൂകാസിലിന്റെ ചർച്ചകൾ പൂർത്തിയായതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിനായി കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ പലരും ശ്രമിച്ചിരുന്നു എങ്കിലും ബ്രൂണോയെ വിൽക്കില്ല എന്ന ഉറച്ച നിലപാടിൽ ആയിരുന്നു ന്യൂകാസിൽ. 2028വരെയുള്ള കരാർ ആണ് ബ്രൂണോ അംഗീകരിച്ചത്. 100 മില്യൺ റിലീസ് ക്ലോസും താരത്തിന്റെ കരാറിൽ ഉണ്ട്.

Picsart 23 06 19 22 45 32 590

ഫ്രഞ്ച് ടീമായ ലിയോണിൽ നിന്ന് 2022 ജനുവരിയിൽ സെന്റ് ജെയിംസ് പാർക്കിലേക്ക് മാറിയതിനുശേഷം ഗുയിമാരേസ് സെന്റ് ജെയിംസ് പാർക്കിൽ ആരാധകരുടെ ഏറ്റവും പ്രിയങ്കരനായ താരമായി മാറിയിട്ടുണ്ട്.മിഡ്ഫീൽഡർക്ക് ഇപ്പോൾ 2026 വരെ ക്ലബ്ബുമായി കരാറുണ്ട്. വേതനം കൂട്ടികൊണ്ടാൺ ക്ലബ് അദ്ദേഹത്തിന് പുതിയ കരാർ നൽകുന്നത്.