പ്രീമിയർ ലീഗ് ക്ലബായ എ ഫ് സി ബൗണ്മതിന് സീസൺ തുടങ്ങും മുമ്പ് തന്നെ തിരിച്ചടി. ബൗണ്മതിന്റെ മിഡ്ഫീൽഡർ ഡേവിഡ് ബ്രൂക്സിനേറ്റ പരിക്കാണ് ബൗണ്മതിന് വിനയായിരിക്കുന്നത്. താരത്തിന് ഏറ്റ പരിക്ക് സാരമുള്ളതാണെന്ന് ക്ലബ് അറിയിച്ചു. ബ്രൂക്സ് ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരും. മൂന്ന് മാസത്തോളം താരത്തിന് വിശ്രമവും വേണ്ടി വരും.
കഴിഞ്ഞ സീസണിൽ ആയിരുന്നു ബ്രൂക്സ് ബൗണ്മതിൽ എത്തിയത്. കഴിഞ്ഞ സീസണിൽ ബൗണ്മതിന്റെ പ്രധാന താരങ്ങളിൽ ഒന്നായിരുന്നു ബ്രൂക്സ്. ക്ലബിനായി ഏഴു ഗോളുകൾ താരം നേടിയിരുന്നു. ബ്രൂക്സിന്റെ അഭാവം ഈ സീസൺ തുടക്കത്തിൽ ബൗണ്മതിന് വലിയ ക്ഷീണമാകും നൽകുക.