ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടേബിളിൽ ഒന്നാമത് എത്താനുള്ള അവസരം ബ്രൈറ്റണ് നഷ്ടമായി. ഇന്ന് എവേ മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ നേരിട്ട ബ്രൈറ്റൺ 1-1 ന്റെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. മത്സരത്തിന്റെ അവസാന നിമിഷത്തിലായിരുന്നു ബ്രൈറ്റൺ ഇന്ന് പരാജയം ഒഴിവാക്കിയത്. ആദ്യ പകുതിയുടെ അവസാനം ഒരു പെനാൾട്ടിയിലൂടെ സാഹ ആണ് ബ്രൈറ്റണ് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ സമനില ഗോളിനായി ശ്രമിച്ചു കൊണ്ടേയിരുന്ന ബ്രൈറ്റൺ അവസാനം 90ആം മിനുട്ടിൽ നീൽ മൊപായിലൂടെ സമനില കണ്ടെത്തി. ഈ സമനില ബ്രൈറ്റണെ 13 പോയിന്റുമായി ആറാം സ്ഥാനത്ത് നിർത്തുക ആണ്. 14 പോയിന്റുമായി ലിവർപൂൾ ആണ് ഒന്നാമത് ഉള്ളത്.