ബ്രൈറ്റൺ ചരിത്രത്തിലെ ഏറ്റവും വലിയ തുകയുമായി ആഴ്സണൽ

Newsroom

Picsart 23 01 30 19 34 51 511
Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ ആഴ്സണൽ കൈസെദോക്ക് ആയുള്ള പുതിയ ബിഡ് നൽകിയതായി റിപ്പോർട്ടുകൾ. ഇന്നലെ 70 മില്യന്റെ ബിഡ് കൂടെ നിരസിച്ചതോടെ 75 മില്യൺ എന്ന ഓഫറുമായാണ് ആഴ്സണൽ എത്തിയിരിക്കുന്നത്‌. ബ്രൈറ്റൺ ക്ലബിന്റെ താരത്തിനായി ഇത്രയും വലിയ ഓഫർ ലഭിക്കുന്നത് ഇതാദ്യമായാണ്‌. ബ്രൈറ്റൺ ഈ ഓഫർ സ്വീകരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌.

Picsart 23 01 30 19 35 08 020

ഇനി ഒരു ദിവസം മാത്രമേ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഉള്ളൂ എന്നത് കൊണ്ട് കാര്യങ്ങൾ പെട്ടെന്ന് തീരുമാനം ആകാൻ ആണ് സാധ്യത്.. ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ബ്രൈറ്റൺ താരമായ ട്രൊസാർഡിനെ സ്വന്തമാക്കാനും ആഴ്സണലിന് ആയിരുന്നു. 21കാരനായ കൈസെദോ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ബ്രൈറ്റണിൽ എത്തിയത്. ഇക്വഡോർ ദേശീയ ടീമിന്റെയും പ്രധാന ഭാഗമാണ് അദ്ദേഹം.