ബ്രൈറ്റണെയും തകർത്ത് ആഴ്സണൽ പ്രീമിയർ ലീഗിൽ ഒന്നാമത്

Newsroom

ഇന്ന് പ്രീമിയർ ലീഗൽ നടന്ന എവേ മത്സരം വിജയിച്ച് ആസനൻ പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്ത്. ഇന്ന് അമെക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രൈറ്റണെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് നേടിയത്. എവേ ഗ്രൗണ്ടുകളിലെ മികച്ച ഫോം ആഴ്സണൽ തുടരുന്നതാണ് ഇന്നും കണ്ടത്.

ആഴ്സണൽ 24 04 06 23 56 58 719

മത്സരത്തിന്റെ 33 മിനിറ്റിൽ ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു ആഴ്സണലിന്റെ ആദ്യ ഗോൾ. പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചത് ബുക്കായോ സാക ആയിരുന്നു. ആദ്യ പകുതി 1-0ന്റെ ലീഡിൽ കളി അവസാനിച്ചു. രണ്ടാം പകുതിയിൽ വീണ്ടും ആക്രമിച്ചു കളിച്ച ആഴ്സണൽ ഹവേർട്സിലൂടെ അവരുടെ വിജയം ഉറപ്പിച്ച് രണ്ടാം ഗോൾ നേടി. 62ആം മിനിറ്റിൽ ജോർഗീഞ്ഞോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ. അവസാനം 86ആം മിനുട്ടിൽ മുൻ ബ്രൈറ്റൺ താരം ട്രൊസാർഡ് കൂടെ ഗോൾ നേടിയതോടെ ആഴ്സണൽ വിജയം പൂർത്തിയാക്കി.

ഈ വിജയത്തോടെ 31 മത്സരങ്ങളിൽ നിന്ന് 71 പോയിന്റുമായി ആഴ്സണൽ ഒന്നാമത് എത്തി. രണ്ടാമതുള്ള ലിവർപൂളിന് 70 പോയിൻറ് ആണുള്ളത്. എന്നാൽ ലിവർപൂൾ ഒരു മത്സരം കുറവാണ് കളിച്ചത്. ലിവർപൂൾ നാളെ സുപ്രധാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും.