ഇന്ന് പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ സമനിലയിൽ തളച്ച് ക്രിസ്റ്റൽ പാലസ്. ബ്രെന്റ്ഫോർഡിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. മത്സരത്തിന്റെ 18ആം മിനുട്ടിൽ കെവിൻ ഷാഡെയുടെ ഒരു സോളോ ഗോളിൽ ആണ് ബ്രെന്റ്ഫോർഡ് ലീഡ് എടുത്തത്. ഇടതു വിങ്ങിലൂടെ ഗംഭീര കുതിപ്പ് നടത്തിയാണ് കെവിൻ ഫിനിഷ് ചെയ്തത്. ബ്രെന്റ്ഫോർഡിന് ടാർഗറ്റിലേക്ക് തൊടുക്കാൻ കഴിഞ്ഞ ഏക ഷോട്ട് ഇതായിരുന്നു.

രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ ജോകിം ആൻഡേഴ്സണിലൂടെ പാലസ് അവർ അർഹിച്ച സമനില നേടി. മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബ്രെന്റ്ഫോർഡിന് അഞ്ചു പോയിന്റും ക്രിസ്റ്റൽ പാലസിന് നാലു പോയിന്റും ആണുള്ളത്.














