ബ്രെന്റ്ഫോർഡിനെ വീഴ്ത്തി എവർടൺ റിലഗേഷൻ സോണിൽ നിന്നും പുറത്ത്

Nihal Basheer

ബ്രെന്റ്ഫോർഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി എവർടൺ. ഇതോടെ ഇരുപത്തിയഞ്ചു പോയിന്റുമായി പതിനഞ്ചാം സ്ഥാനത്തേക്ക് കയറിയ അവർ റിലഗേഷൻ സോണിൽ നിന്നും അവർ തൽക്കാലികമായെങ്കിലും പുറത്തു കടന്നു. മക്നീൽ ആണ് മത്സരത്തിലെ ഒരേയൊരു ഗോൾ നേടിയത്
.
20230311 223119

എവർടന് തന്നെ ആയിരുന്നു മത്സരത്തിൽ ഉടനീളം മുൻതൂക്കം. ആദ്യ പകുതിയിൽ പല തവണ ഗോളിന് അടുത്തെത്തിയ അവർക്ക് ഒരു തവണ മാത്രമേ ഗോൾ വല കുലുക്കാൻ സാധിച്ചുള്ളൂ. ഒന്നാം മിനിറ്റിൽ തന്നെ മക്നീലിലൂടെ അവർ ലീഡ് സ്വന്തമാക്കി. ഡോകൊറയുടെ പാസ് സ്വീകരിച്ച് ബോസ്‌കിന്റെ ഇടത് ഭാഗത്ത് നിന്നും തൊടുത്ത മികച്ചൊരു ഷോട്ട് കീപ്പർക്ക് യാതൊരു അവസരവും നൽകാതെ വലയിൽ എത്തി. വെറും 35 സെക്കന്റ് മാത്രമായിരുന്നു അപ്പോൾ മത്സരത്തിന് പ്രായം. പിന്നീട് ഇവോബിയുടെ ഷോട്ട് റയ തട്ടിയകറ്റി. ബ്രെന്റ്ഫോഡിന്റെ നീക്കങ്ങളിൽ ഒന്നിൽ ടോണിയുടെ ഹെഡർ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. നാല്പതിരണ്ടാം മിനിറ്റിൽ ഗ്രേയ് എവർടണിനായി വല കുലുക്കിയെങ്കിലും വാർ ചെക്കിൽ ഹാന്റ് ബോൾ വിധിച്ചു.

ബ്രെന്റ്ഫോർഡിന് പലപ്പോഴായി അവസരങ്ങൾ വീണു കിട്ടിയെങ്കിലും കൃത്യമായ ഗോൾ അവസരങ്ങൾ അവർ സൃഷ്ടിച്ചെടുത്തില്ല. ഹെൻറിയുടെ ഹെഡർ കാലു വെച്ചാണ് പിക്ഫോർഡ് തട്ടിയകട്ടിയത്. ഇഞ്ചുറി ടൈമിൽ അവസാന അവസരമായ കോർണറിൽ ടീമിനെ സഹായിക്കാൻ റയ ബോക്‌സ് വിട്ടിറങ്ങി വന്നു. താരത്തിന് പന്തിലേക്ക് എത്താൻ സാധിച്ചെങ്കിലും ഹെഡർ ലക്ഷ്യത്തിൽ നിന്നും അകന്ന് പോയി. ഇതോടെ സമനില എന്ന ബ്രെന്റ്ഫോർഡിന്റെ മോഹങ്ങൾ അവസാനിച്ചു.