ചെൽസിയെ നാണം കെടുത്തി ബൗൺമൗത്ത്‌

പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് യോഗ്യത ലക്‌ഷ്യം വെച്ച് ഇറങ്ങിയ ചെൽസിക്ക് തിരിച്ചടി. ബൗൺമൗത്ത്‌ ആണ് ചെൽസിയെ ഏകപക്ഷീയമായ നാല് ഗോളുകൾക്ക് തോൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും ബൗൺമൗത്ത്‌ നേടിയത്. പതിവ് പോലെ കൂടുതൽ സമയം കൈവശം വെച്ചത് ചെൽസി ആണെങ്കിലും ഗോൾ നേടാൻ ചെൽസിക്കയില്ല. ഇന്നത്തെ തോൽവി ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് കടുത്ത തിരിച്ചടിയാണ്.

ആദ്യ പകുതിയിൽ കോവചിച്ചിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും ചെൽസിക്ക് തിരിച്ചടിയായി. തുടർന്ന് രണ്ടാം പകുതിയിലാണ് നാല് ഗോൾ അടിച്ച് ബൗൺമൗത്ത്‌ ചെൽസിയെ ഞെട്ടിച്ചത്. രണ്ടാം പകുതി തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ ബൗൺമൗത്ത്‌ മത്സരത്തിൽ ലീഡ് നേടി. ജോഷ് കിംഗ് ആണ് ബൗൺമൗത്തിനു വേണ്ടി ഗോൾ നേടിയത്. തുടർന്ന് അധികം താമസിയാതെ ഡേവിഡ് ബ്രൂക്ക്സ് ബൗൺമൗത്ത്‌ ലീഡ് ഇരട്ടിയാക്കി. ചെൽസി പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് ബൗൺമൗത്ത്‌ ഗോൾ നേടിയത്.

രണ്ടു ഗോൾ വഴങ്ങിയതോടെ ഹിഗ്വയിന് പകരം ജിറൂദിനെ ഇറക്കിയെങ്കിലും ജോഷ് കിംഗ് മത്സരത്തിൽ തന്റെ രണ്ടാമത്തെ ഗോളും ബൗൺമൗത്തിന്റെ മൂന്നാമത്തെ ഗോളും നേടി മത്സരത്തിൽ ജയം ഉറപ്പിച്ചു. മൂന്ന് ഗോൾ വഴങ്ങിയതോടെ കളി മറന്ന ചെൽസി ഇഞ്ചുറി ടൈമിൽ നാലാമത്തെ ഗോളും വാങ്ങുകയായിരുന്നു. ഡാനിയൽസ് ആണ് ബൗൺമൗത്തിന്റെ നാലാമത്തെ ഗോൾ നേടിയത്.

Previous articleഏഴടിച്ച് റോമയെ നാണം കെടുത്തി ഫിയോറെന്റീന സെമിയിൽ
Next articleറോമയ്ക്ക് ഈ രാത്രി മറക്കാം, സ്വന്തം വലയിൽ ഒരിക്കൽ കൂടെ ഏഴു ഗോളിന്റെ നാണക്കേട്