ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച ഫോമിൽ കുതിക്കുകയായിരുന്ന ന്യൂകാസിലിനെ തോൽപ്പിച്ച് ബൗണ്മത്. അവർ ഇന്ന് ന്യൂകാസിലിന്റെ ഹോം ഗ്രൗണ്ടായ സെന്റ് ജെയിംസ് പാർക്കിൽ ചെന്ന് 4-1ന്റെ വിജയം സ്വന്തമാക്കി. ക്ലുയിവെർടിന്റെ ഹാട്രിക് ഗോളുകളാണ് ബൗണ്മതിന് ജയം നൽകിയത്.
ഇന്ന് ആറാം മിനുറ്റിൽ തന്നെ ക്ലുയിവർടിലൂടെ ബൗണ്മത് ലീഡ് എടുത്തു. 25ആം മിനുറ്റിൽ ബ്രൂണോ ഗുയിമറസിന്റെ സ്ട്രൈക്ക് ന്യൂകാസിലിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. എന്നാൽ 44ആം മിനുറ്റിൽ ക്ലുയിവർട് വീണ്ടും വല കണ്ടെത്തിയതോടെ ബൗണ്മത് ലീഡ് തിരികെ നേടി. രണ്ടാം പകുതിയിൽ ന്യൂകാസിൽ ആഞ്ഞു ശ്രമിച്ചു എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല.
90ആം മിനുറ്റിലെ ക്ലുയിവർട് ഗോൾ താരത്തിന്റെ ഹാട്രിക്ക് ഉറപ്പിച്ചു. പിന്നാലെ കെർകെസ് കൂടെ ഗോൾ നേടി ബൗണ്മതിന്റെ വിജയവും ഉറപ്പിച്ചു. ഈ വിജയത്തോടെ 37 പോയിന്റുമായി ബൗണ്മത് 6ആം സ്ഥാനത്ത് നിൽക്കുന്നു. 38 പോയിന്റുള്ള ന്യൂകാസിൽ നാലാം സ്ഥാനത്താണ്.