ബെനീറ്റസിന് വൻ തുക പിഴ

ന്യൂ കാസിൽ യുണൈറ്റഡ് പരിശീലകൻ റാഫ ബെനീറ്റസിന് ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ വൻ തുക പിഴ വിധിച്ചു. ക്രിസ്റ്റൽ പാലസിന് എതിരായ മത്സരത്തിന് മുന്നോടിയായി റഫറിമാരെ കുറിച്ച് നടത്തിയ മോശം പരാമർശത്തിനാണ് പിഴ ചുമത്തിയത്.

ബെനീറ്റസ് പിഴ ഇനത്തിൽ 60000 പൗണ്ട് നൽകാനാണ് എഫ് എ അച്ചടക്ക സമിതി വിധിച്ചത്. പാലസ് താരം വിൽഫ്രഡ് സാഹ താൻ നേരിടുന്ന ഫൗളുകളെ കുറിച് നടത്തിയ പരാമർശങ്ങൾക്ക് മറുപടി പറയവെയാണ് ബെനീറ്റസ് മത്സരം നിയന്ത്രികാനിരുന്ന റഫറി ആന്ദ്രേ മാരിനറിനെ കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തിയത്. അദ്ദേഹം മികച്ച റഫറി ആണെങ്കിലും ന്യൂ കാസിൽ കളിക്കാർക്ക് ചുവപ്പ് കാർഡ് നൽകുന്നതിൽ അദ്ദേഹത്തിന് മികച്ച റെക്കോർഡ് ആണെന്നും സാഹയുടെ വാക്കുകൾ അദ്ദേഹത്തിന്റെ മത്സരത്തിലെ തീരുമാനങ്ങളെ സ്വാധീനിക്കില്ല എന്നാണ് പ്രതീക്ഷയെന്നും ബെനീറ്റസ് പറഞ്ഞിരുന്നു.

Previous articleഅവസാന നിമിഷം കളി കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്, കളിമാറിയത് ഒരു അത്ഭുത ഗോളിൽ
Next articleമൂന്നാം ഏകദിനം കളിക്കുവാന്‍ ഡു പ്ലെസിയും