ബെൻ വൈറ്റിനെ സ്വന്തമാക്കാനുള്ള ചർച്ചകൾ ആരംഭിച്ച് ആഴ്‌സണൽ

Staff Reporter

ബ്രൈട്ടൻ പ്രതിരോധ താരം ബെൻ വൈറ്റിനെ സ്വന്തമാക്കാനുള്ള ചർച്ചകൾ ആരംഭിച്ച് ആഴ്‌സണൽ. ബ്രൈട്ടനുമായി ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ടുപോവുന്നതായാണ് റിപ്പോർട്ടുകൾ. നിലവിലെ താരത്തെ സ്വന്തമാക്കാൻ മറ്റു ക്ലബ്ബുകൾ ഒന്നും രംഗത്തില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ താരം ആഴ്‌സണലിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

താരത്തെ സ്വന്തമാക്കാൻ ആഴ്‌സണൽ 50 മില്യൺ പൗണ്ട് നൽകേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ ആഴ്ച ആഴ്‌സണൽ മുന്നോട്ട് വെച്ച 40 മില്യൺ യൂറോ ബ്രൈട്ടൻ തള്ളിക്കളഞ്ഞിരുന്നു. നിലവിൽ ആഴ്‌സണൽ 45 മില്യൺ പൗണ്ട് ട്രാൻസ്ഫർ തുകയായും കൂടാതെ 5 മില്യൺ പൗണ്ട് ആഡ്-ഓണുകൾ ആയും നൽകാമെന്നാണ് പറഞ്ഞത്. നേരത്തെ ലിവർപൂൾ താരം ട്രെന്റ് അലക്സാണ്ടർ അർണോൾഡിന് പരിക്കേറ്റതിന് പിന്നാലെ ബെൻ വൈറ്റിന് ഇംഗ്ലണ്ട് ടീമിൽ ഇടം ലഭിച്ചിരുന്നു.