ഫോസ്റ്റർ വാറ്റ്ഫോർഡിൽ തുടരും

- Advertisement -

ബെൻ ഫോസ്റ്ററിന് വാറ്റ്ഫോർഡിൽ പുതിയ കരാർ. 37കാരനായ ഫോസ്റ്ററിന് രണ്ട് വർഷത്തെ കരാറാണ് വാറ്റ്ഫോർഡ് നൽകിയിരിക്കുന്നത്. രണ്ട് വർഷം മുമ്പായിരുന്നു വെസ്റ്റ് ബ്രോം വിട്ട് ബെൻ ഫോസ്റ്റർ വാറ്റ്ഫോർഡിലേക്ക് തന്റെ രണ്ടാം വരവ് നടത്തിയത്‌. രണ്ട് ഘട്ടങ്ങളിലായി 150ൽ അധികം മത്സരങ്ങൾ ഫോസ്റ്റർ വാറ്റ്ഫോർഡിനായി കളിച്ചിട്ടുണ്ട്.

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരിക്കെ ലോണടിസ്ഥാനത്തിൽ രണ്ട് സീസണിൽ താരം വാറ്റ്ഫോർഡിനായി കളിച്ചിരുന്നു. 2005-06 സീസണിൽ വാറ്റ്ഫോർഡിന്റെ പ്രമോഷനിൽ വലിയ പങ്കുവഹിച്ച താരമായിരുന്നു ഫോസ്റ്റർ. അന്ന് വാറ്റ്ഫോർഡിലെ സീസണിലെ മികച്ച താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇപ്പോഴും വാറ്റ്ഫോർഡിന്റെ പ്രധാന താരങ്ങളിൽ ഒന്നാണ് ഫോസ്റ്റർ.

Advertisement