ബെൻ ആർഫ ഫ്രഞ്ച് ചാമ്പ്യന്മാർക്ക് ഒപ്പം

മുൻ ന്യൂകാസിൽ യുണൈറ്റഡ് വിങ്ങർ ഹാറ്റെം ബെൻ അർഫ ഫ്രഞ്ച് ചാമ്പ്യൻമാരായ ലില്ലെയുമായി ആറ് മാസത്തെ കരാറിൽ ചേർന്നു 34-കാരൻ കഴിഞ്ഞ സീസണിന്റെ അവസാനം ബോർഡോക്‌സ് വിട്ടതിനുശേഷം ഒരു ഫ്രീ ഏജന്റായി തുടരുകയായിരുന്നു. അവസാന 15 വർഷത്തിന് ഇടയിൽ ബെൻ ആർഫ കളിക്കുന്ന പത്താമത്തെ ക്ലബാകും ലില്ലെ. ലിയോൺ, മാഴ്സെ, ഹൾ സിറ്റി, നീസ്, പി എസ് ജി എന്നീ ക്ലബുകൾക്കായും മുമ്പ് ബെൻ ആർഫ കളിച്ചിട്ടുണ്ട്.