ബർമിങ്ഹാം സിറ്റിയുടെ യുവതാരമായ ജൂഡ് ബെല്ലിങ്ഹാമിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ തന്നെ സൈൻ ചെയ്യും. താരവും മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തിന് ആദ്യ സീസണിൽ തന്നെ ഫസ്റ്റ ടീം സ്ക്വാഡിൽ ഇടം ലഭിക്കും എന്നാണ് യുണൈറ്റഡ് വാഗ്ദാനം.
ബാഴ്സലോണയും ബൊറൂസിയ ഡോർട്മുണ്ടും ഒക്കെ ജൂഡ് ബെല്ലിങ്ഹാം എന്ന 16കാരന് പിറകിൽ ഉണ്ട്. ബെല്ലിങ്ഹാം രണ്ട് മാസം മുമ്പ് രക്ഷിതാക്കൾക്കൊപ്പം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ട്രെയിനിങ് ഗ്രൗണ്ടായ കാരിങ്ടൺ സന്ദർശിച്ചിരുന്നു. 30 മില്യണോളമാണ് ബെർമിങ്ഹാം താരത്തിനായി ആവശ്യപ്പെടുന്നത്. പോഗബ്, ബ്രൂണോ, മക്ടോമിനെ, ഫ്രെഡ് എന്നിവരല്ലാം അടങ്ങിയ മിഡ്ഫീൽഡിലേക്കാകും ബെല്ലിങ്ഹാം എത്തുന്നത്. അതുകൊണ്ട് തന്നെ അവസരം കിട്ടുമോ എന്നത് മാത്രമാണ് താരത്തിന്റെ ഇപ്പോഴത്തെ ആശങ്ക.