ഹാരി കെയ്നെ സ്വന്തമാക്കാൻ ബയേൺ ശ്രമിക്കും. സ്പർസിൽ സന്തോഷവാൻ അല്ലാത്ത ഹാരി കെയ്നെ ഈ സമ്മറിൽ സ്വന്തമാക്കാൻ വലിയ ഓഫർ തന്നെ ബയേൺ നൽകുമെന്നാണ് റിപ്പോർട്ടുകൾ. ഹാരി കെയ്ന് ഒനി ഒരു സീസൺ കൂടിയെ സ്പർസിൽ കരാർ ഉള്ളൂ. അതുകൊണ്ട് തന്നെ താരത്തെ വിൽക്കുന്നു എങ്കിൽ ഈ സമ്മറിൽ വിൽക്കേണ്ടി വരും. അല്ലായെങ്കിൽ സ്പർസിന് താരത്തെ ഫ്രീ ഏജന്റായി നഷ്ടപ്പെടും.
ലെവൻഡോസ്കി ക്ലബ് വിട്ടതു മുതൽ ഒരു നമ്പർ 9 താരത്തെ ബയേൺ അന്വേഷിക്കുന്നുണ്ട്. എന്നാൽ 29-കാരൻ ആയ കെയ്ൻ ഇംഗ്ലണ്ടിൽ തന്നെ തുടരാൻ ആണ് ആഗ്രഹിക്കുന്നത്. പ്രത്യേകിച്ച് അലൻ ഷിയററുടെ പ്രീമിയർ ലീഗ് ഗോൾ റെക്കോർഡ് തകർക്കാൻ കെയ്ൻ ആഗ്രഹിക്കുന്നുണ്ട്. പ്രീമിയർ ലീഗ് ക്ലബുകൾക്ക് ആയി ജെയ്നിബെ വിൽക്കില്ല എന്നാണ് സ്പർസ് ഉടമ ലെവിയുടെ നിലപാട്. അങ്ങനെ ആണെങ്കിൽ കരാർ അവസാനിക്കുൻബത് വരെ കാത്തു നിന്ന് മാത്രമെ കെയ്നിന് പുതിയ ക്ലബിലേക്ക് പോവാൻ ആവുകയുള്ളൂ. ബയേൺ മാത്രമല്ല മാഞ്ചസ്റ്റർ യുണൈറ്റഡും കെയ്നിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുണ്ട്.