ചെൽസിയിൽ നിന്ന് ലോൺ അടിസ്ഥാനത്തിൽ മൊണാകോയിൽ എത്തിയ മിഡ്ഫീൽഡർ ബകയോകോ ചെൽസിയിലേക്ക് തന്നെ മടങ്ങും. താരത്തെ വലിയ വില കൊടുത്ത് സ്ഥിരമാക്കേണ്ടതില്ലെന്ന് മൊണാകോ ഉറപ്പിച്ചതോടെയാണ് താരം ചെൽസിയിലേക്ക് തന്നെ മടങ്ങുന്നത്. ഏകദേശം 38മില്യൺ പൗണ്ട് നൽകി താരത്തെ സ്വന്തമാക്കാൻ മൊണാകോക്ക് അവസരം ഉണ്ടായിരുന്നെകിലും മൊണാകോ അത് വേണ്ടെന്ന് വെക്കുകയായിരുന്നു.
നേരത്തെ മൊണാകോയിൽ നിന്ന് 2017ൽ ബകയോകോ ചെൽസിയിൽ എത്തിയത്. എന്നാൽ ചെൽസിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിനായിരുന്നില്ല. തുടർന്ന് താരം ലോണിൽ എ.സി. മിലാനിൽ കളിച്ചെങ്കിലും ചെൽസിയിൽ ഫ്രാങ്ക് ലാമ്പർഡിന് കീഴിൽ സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഫ്രാൻസിൽ ഈ സീസൺ അവസാനിപ്പിക്കാൻ ഗവണ്മെന്റ് തീരുമാനിച്ചതോടെ താരം ഇനി മൊണാകോക്ക് വേണ്ടി കളിക്കില്ല. കൊറോണ വൈറസ് ബാധ ഫ്രാൻസിൽ പടരുകയും മത്സരങ്ങൾ നിർത്തലാക്കുകയും ചെയ്തതോടെ ടീമുകൾ എല്ലാം സാമ്പത്തികമായി പ്രതിസന്ധിയിലാണ്. ഇതും ബകയോകോ സ്വന്തമാക്കുന്നതിൽ നിന്ന് മൊണാകോയെ പിന്തിരിപ്പിച്ചു. 2022ൽ ചെൽസിയിൽ കരാർ അവസാനിക്കുന്ന ബകയോകോയെ വിൽക്കാൻ ചെൽസിക്ക് ഈ സമ്മറിൽ കടുത്ത വെല്ലുവിളിയാകും.