എവർട്ടൺ താരം ലൈറ്റൺ ബെയ്ൻസ് വിരമിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എവർട്ടൺ താരം ലെയ്റ്റൺ ബെയ്ൻസ് ഫുട്ബോളിൽ നിന്ന് വിരമിച്ചു. 35കാരനായ ലെഫ്റ്റ് ബാക്കിന് എവർട്ടൺ പുതിയ കരാർ വാഗ്ദാനം ചെയ്തിരുന്നു എങ്കിലും അത് നിരസിച്ചാണ് ബെയ്ൻസ് വിരമിക്കാൻ തീരുമാനിച്ചത്. ലെഫ്റ്റ് ബാക്കായ ബെയ്ൻസ് അവസാന 13 വർഷങ്ങളായി എവർട്ടണ് ഒപ്പം തന്നെയുണ്ട്. എവർട്ടൺ ജേഴ്സിയിൽ 420 മത്സരങ്ങളോളം ബെയ്ൻസ് കളിച്ചിട്ടുണ്ട്.

2007ൽ വിഗനിൽ നിന്നാണ് ബെയ്ൻസ് എവർട്ടണിൽ എത്തിയ. അതിനു ശേഷം പല വലിയ ക്ലബുകളും ബെയ്ൻസിനായി ശ്രമങ്ങൾ നടത്തി എങ്കിലും താരം ക്ലബ് വിട്ടു പോയില്ല. അവസാന രണ്ടു സീസണുകളിലായി ബെയ്ൻസിന് അധികം അവസരങ്ങൾ ക്ലബ് നൽകിയിരുന്നില്ല. ലുകാസ് ഡിഗ്നെ ആണ് ഇപ്പോൾ എവർട്ടന്റെ ലെഫ്റ്റ് ബാക്കിലെ ഒന്നാം ചോയിസ്. ഇംഗ്ലണ്ടിനായി 30ൽ അധികം മത്സരങ്ങളും ബെയ്ൻസ് കളിച്ചിട്ടുണ്ട്.