വില്ലാ പാർക്കിൽ ചെന്ന് ആസ്റ്റൺ വില്ലയെ തോൽപ്പിച്ച് ആഴ്സണൽ!!

Newsroom

പ്രീമിയർ ലീഗിൽ ഒരു തകർപ്പൻ വിജയവുമായി ആഴ്സണൽ. ഇന്ന് വില്ല പാർക്കിൽ നടന്ന മത്സരത്തിൽ കരുത്തരായ ആസ്റ്റൺ വില്ലയെ ആണ് ആഴ്സണൽ പരാജയപ്പെടുത്തിയത്‌. കഴിഞ്ഞ സീസണിൽ ആഴ്സണലിന്റെ കിരീട മോഹങ്ങൾ തകർത്ത ആസ്റ്റൺ വില്ലയെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ആഴ്സണൽ തോൽപ്പിച്ചത്.

Picsart 24 08 24 23 53 14 271

ഇന്ന് ആദ്യ പകുതിയിൽ വാറ്റ്കിൻസിനിലൂടെ ഒരു സുവർണ്ണാവസരം ആസ്റ്റൺ വില്ലക്ക് ലഭിച്ചു എങ്കിലും പന്ത് ലക്ഷ്യത്തിൽ എത്തിയില്ല. രണ്ടാം പകുതിയിൽ ഡേവിഡ് റയയുടെ ഒരു സേവും ആഴ്സണലിന് കരുത്തായി. സബ്ബായി എത്തിയ ലൊസാൻഡ്രോ ട്രൊസാർഡ് ആണ് ആഴ്സണലിന് ലീഡ് നൽകിയത്. 67ആം മിനുട്ടിൽ ആയിരുന്നു ഈ ഗോൾ.

77ആം മിനുട്ടിൽ തോമസ് പാർടെയുടെ ഗോൾ കൂടെ വന്നതോടെ ആഴ്സണൽ വിജയം ഉറപ്പിച്ചു. ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റിൽ നിൽക്കുകയാണ് ആഴ്സണൽ.