ആസ്റ്റൺ വില്ലക്ക് എതിരെ ബ്രെന്റ്ഫോർഡിന്റെ തിരിച്ചുവരവ്

Newsroom

20220102 214613

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ബ്രെന്റ്ഫോർഡ് ആസ്റ്റൺ വില്ലയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്രെന്റ്ഫോർഡിന്റെ വിജയം. ബ്രെന്റ്ഫോർഡിന്റെ ഹോമിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ജെറാഡിന്റെ ടീം പരാജയപ്പെട്ടത്. 16ആം മിനുട്ടിൽ ഡാനി ഇങ്സിലൂടെ ആണ് വില്ല ലീഡ് എടുത്തത്. ആദ്യ പകുതിയുടെ അവസാനം വിസ്സ ഒരു സൂപ്പർ സ്ട്രൈക്കിലൂടെ ബ്രെന്റ്ഫോർഡിന് സമനില വാങ്ങി കൊടുത്തു.

രണ്ടാം പകുതിയിൽ 83ആം മിനുട്ടിൽ റോർസ്ലേവ് തന്റെ ആദ്യ പ്രീമിയർ ലീഗ് ഗോളിലൂടെ ബ്രെന്റ്ഫോർഡിന് വിജയം നൽകി. ഈ വിജയത്തോടെ ബ്രെന്റ്ഫോർഡ് 23 പോയിന്റുമായി ആസ്റ്റൺ വില്ലയെ മറികടന്ന് 12ആം സ്ഥാനത്തേക്ക് എത്തി. ആസ്റ്റൺ വില്ല 22 പോയിന്റുമായാണ് 13ആം സ്ഥാനത്ത് നിൽക്കുന്നത്.