വിമർശകരുടെ വായ അടപ്പിച്ചു സെപ്റ്റംബറിലെ പ്രീമിയർ ലീഗിലെ മികച്ച പരിശീലകനായി മൈക്കിൾ ആർട്ടെറ്റ

Fb Img 1633694987182

ദീർഘകാലത്തെ സ്വന്തം ആരാധകരുടെ അടക്കം വലിയ വിമർശനങ്ങൾക്ക് കളിക്കളത്തിൽ മറുപടി നൽകിയ മൈക്കിൾ ആർട്ടെറ്റ പ്രീമിയർ ലീഗിലെ സെപ്റ്റംബറിലെ മികച്ച പരിശീലകൻ. സെപ്റ്റംബറിൽ നോർത്ത് ലണ്ടൻ ഡർബി അടക്കം മികച്ച പ്രകടനവും ആയി ജയിച്ച ആഴ്‌സണൽ കളിച്ച മൂന്നു കളികളിലും ജയം കണ്ടിരുന്നു. മൂന്നു കളികളിൽ അഞ്ചു ഗോളുകൾ നേടിയ ആഴ്‌സണൽ ഒരു ഗോൾ മാത്രം ആയിരുന്നു ഈ മാസം വഴങ്ങിയത്.

ഒപ്പം രണ്ടു കളികളിൽ ഗോൾ വഴങ്ങാതിരിക്കാനും ടീമിന് സാധിച്ചു. പ്രതിരോധത്തിൽ വലത് ബാക്ക് ടോമിയാസു, ഗോൾ കീപ്പർ ആരോൻ രാംദ്സെയിൽ എന്നിവരുടെ വരവ് ആണ് ആർട്ടെറ്റയെ ഇതിനു സഹായിച്ചത്. ടോമിയാസു ആഴ്‌സണലിന്റെ സെപ്റ്റംബറിലെ മികച്ച താരവും ആയിരുന്നു. അതിനു മുമ്പ് തുടർച്ചയായ മൂന്നു തോൽവികൾക്ക് ശേഷം ആയിരുന്നു ആർട്ടെറ്റയുടെ ടീമിന്റെ ഈ തിരിച്ചു വരവ്. വരാനിരിക്കുന്ന നല്ല ദിനങ്ങളുടെ സൂചനയായി ആണ് ആരാധകർ ആർട്ടെറ്റയുടെ നേട്ടത്തെ കാണുന്നത്. കരിയറിൽ ആദ്യമായാണ് ആർട്ടെറ്റ ഈ നേട്ടം സ്വന്തമാക്കുന്നത്.

Previous articleസെപ്റ്റംബറിലെ പ്രീമിയർ ലീഗിലെ മികച്ച താരമായി റൊണാൾഡോ!
Next articleസംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് കോഴിക്കോടിന് സ്വന്തം