ആഴ്സണൽ മിഡ്ഫീൽഡർ ഗ്രാനിത് ഷാക്ക ആഴ്സണലിൽ തന്നെ തുടരുമെന്ന് പരിശീലകൻ അർടെറ്റ. ഇതോടെ താരം ഈ ട്രാൻസ്ഫർ വിൻഡോയിൽ റോമയിലേക്ക് എത്തില്ലെന്ന് ഉറപ്പായി. ഇന്നലെ ചെൽസിക്കെതിരായ പ്രീ സീസൺ മത്സരത്തിന് ശേഷമാണ് ഷാക്ക ആഴ്സണലിൽ തന്നെ തുടരുമെന്ന് അർടെറ്റ പറഞ്ഞത്.
ആഴ്സണൽ താരത്തിനിട്ട വില നൽകാൻ റോമാ തയ്യാറാവാത്തതിനെ തുടർന്നാണ് ഷാക്കയുടെ റോമയിലേക്കുള്ള ട്രാൻസ്ഫർ നടക്കാതെ പോയത്. നിലവിൽ 2023 വരെ ഷാക്കക്ക് ആഴ്സണലിൽ കരാർ ഉണ്ട്. അതെ സമയം ചെൽസിക്കെതിരായ മത്സരത്തിൽ പരിക്കേറ്റ ആഴ്സണൽ താരം തോമസ് പാർട്ടിയുടെ പരിക്ക് ഗുരുതരമാണെന്ന് സൂചനയും അർടെറ്റ നൽകി. താരത്തിന്റെ പരിക്ക് നൽകുന്ന സൂചനകൾ നല്ലതല്ലെന്ന് അർടെറ്റ പറഞ്ഞു.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




