ആഴ്സണൽ ഡിഫൻഡർ ടകെഹിറോ ടൊമിയാസു ഇനി ഈ സീസണിൽ കളിക്കില്ല. കാൽമുട്ടിന് ഏറ്റ പരിക്ക് മാറാൻ താരം ശസ്ത്രക്രിയ നടത്തേണ്ടി വന്നു എന്ന് ആഴ്സണൽ സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ച യൂറോപ്പ ലീഗ് റൗണ്ട് 16-ൽ സ്‌പോർട്ടിംഗിന് എതിരായ മത്സരത്തിൽ ആയിരുന്നു 24-കാരന് പരിക്കേറ്റത്.

“ടോമിക്ക് ചൊവ്വാഴ്ച ലണ്ടനിൽ വിജയകരമായി ശസ്ത്രക്രിയ നടത്തി, ഈ സീസണിൽ ടോമി ഇനി കളിക്കില്ല. അടുത്ത സീസണിന് മുന്നോടിയായുള്ള പ്രീ-സീസൺ പരിശീലനത്തിൽ അദ്ദേഹം ഇനി ടീമിനിപ്പം ചേരും” ആഴ്സണൽ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ജാപ്പനീസ് ഇന്റർനാഷണൽ ഈ സീസണിൽ പലപ്പോഴും പരിക്കിന്റെ പിടിയിലായിരുന്നു. ടൊമിയാസുവിന് മാത്രമല്ല അതേ മത്സരത്തിൽ ആഴ്സണൽ ഡിഫൻഡർ സലിബയ്ക്കും പരിക്കേറ്റിരുന്നു.



![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




