സാകയുടെയും, മാർട്ടിനെല്ലിയുടെയും, സലിബയുടെയും കരാർ പുതുക്കാൻ ആഴ്‌സണൽ ശ്രമം തുടരുന്നു

പ്രീമിയർ ലീഗിലെ സ്വപ്ന തുടക്കത്തിന് പിന്നാലെ തങ്ങളുടെ മികച്ച താരങ്ങളും ആയുള്ള കരാർ നീട്ടാൻ ആഴ്‌സണൽ ശ്രമങ്ങൾ തുടരുന്നു. നേരത്തെ പ്രതിരോധതാരം ഗബ്രിയേലിന്റെ കരാർ ദിവസങ്ങൾക്ക് മുമ്പ് ആഴ്‌സണൽ നീട്ടിയിരുന്നു. നിലവിൽ 21 വയസ്സുകാരായ മുന്നേറ്റനിര താരങ്ങളായ ഇംഗ്ലണ്ടിന്റെ ബുകയോ സാക, ബ്രസീലിന്റെ ഗബ്രിയേൽ മാർട്ടിനെല്ലി പ്രതിരോധതാരം വില്യം സലിബ എന്നിവർക്ക് പുതിയ ദീർഘകാല കരാർ നൽകാൻ ആണ് ആഴ്‌സണൽ ശ്രമം.

ആഴ്‌സണൽ

ആഴ്‌സണൽ

സാകയും ആയി ഇതിനകം തന്നെ പല തവണ ചർച്ച നടത്തിയ ആഴ്‌സണൽ താരവും ആയി ഉടൻ ധാരണയിൽ എത്തും എന്നാണ് സൂചന. അതേസമയം 2 തവണ സമീപിച്ചെങ്കിലും പുതിയ കരാറിൽ തീരുമാനം എടുക്കാത്ത സലിബയും ആയും ആഴ്‌സണൽ ചർച്ചകൾ തുടരുകയാണ്. ഇനിയും രണ്ടു കൊല്ലത്തെ കരാർ ബാക്കിയുണ്ടെങ്കിലും ഗബ്രിയേൽ മാർട്ടിനെല്ലിക്കും പുതിയ കരാർ നൽകാൻ ആണ് ആഴ്‌സണൽ ശ്രമം. ആഴ്‌സണൽ പ്രോജക്ടിൽ വിശ്വാസമുള്ള താരങ്ങൾ ക്ലബിൽ സന്തുഷ്ടരാണ് എന്നും ദീർഘകാല കരാറിൽ ഈ സീസണിൽ തന്നെ ഒപ്പ് വക്കും എന്നുമാണ് റിപ്പോർട്ടുകൾ. അതേസമയം ടെക്നിക്കൽ ഡയറക്ടർ ആയ എഡു ഗാസ്പറിനും പുതിയ കരാർ ആഴ്‌സണൽ മുന്നോട്ട് വച്ചിട്ടുണ്ട്.