അർജന്റീനയുടെ അയാക്‌സ് താരം മാർട്ടിനസിന് ആയി ആഴ്‌സണലിന്റെ രണ്ടാം ശ്രമം

Wasim Akram

അയാക്സിന്റെ അർജന്റീനൻ പ്രതിരോധ താരം ലിസാൻഡ്രോ മാർട്ടിനസിന് ആയി ആഴ്‌സണൽ രണ്ടാം ഓഫർ സമർപ്പിച്ചു. നേരത്തെ ആഴ്‌സണൽ ഓഫർ അയാക്‌സ് നിരസിച്ചിരുന്നു. പ്രതിരോധം ശക്തമാക്കാൻ താരത്തിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന ആഴ്‌സണൽ 40 മില്യൺ യൂറോയുടെ ഓഫർ ആണ് ഡച്ച് ക്ലബിന് മുന്നിൽ വച്ചത്. എന്നാൽ 50 മില്യൺ എങ്കിലും താരത്തിന് ആയി വേണം എന്നാണ് അയാക്‌സിന്റെ പക്ഷം.

താരത്തിന് ആയി രംഗത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന്റെ ഏജന്റും ആയി ചർച്ച നടത്തിയത് ആയും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം നേരത്തെ താരത്തിന് ആഴ്‌സണലിലേക്ക് വരാൻ താൽപ്പര്യം ഉണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ മാർട്ടിനസ്, ജൂറിയൻ ടിമ്പർ എന്നിവരെ വിൽക്കില്ല എന്ന നിലപാട് ആണ് അയാക്സിന് ഉള്ളത്. ഇതിനകം തന്നെ മികച്ച ട്രാൻസ്ഫറുകൾ നടത്തിയ ആഴ്‌സണൽ താരത്തിനെ ടീമിൽ എത്തിക്കാൻ ഉറച്ചു തന്നെയാണ് കരുക്കൾ നീക്കുന്നത് എന്നാണ് സൂചന.