ഒരേ ദിവസം രണ്ട് സൈനിങ്‌, ഫ്രഞ്ച് പ്രതിരോധ താരത്തെ ടീമിലെത്തിച്ച് ആഴ്‌സണൽ

Staff Reporter

റയൽ മാഡ്രിഡിൽ നിന്ന് ഡാനി സെബെയോസിനെ സ്വന്തമാക്കിയതിന് പിന്നാലെ ഈ ദിവസം തങ്ങളുടെ രണ്ടാമത്തെ താരത്തെ സ്വന്തമാക്കി ആഴ്‌സണൽ. യുവ ഫ്രഞ്ച് പ്രതിരോധ താരം വില്യം സലിബയെയാണ് അഞ്ച് വർഷത്തെ കരാറിൽ ആഴ്‌സണൽ സ്വന്തമാക്കിയത്.  ഫ്രഞ്ച് ക്ലബായ സെയിന്റ് എറ്റിയെന്നിൽൽ നിന്ന് ആഴ്സണലിൽ എത്തിയ താരം ഈ വർഷം ലോണിൽ അവരുടെ കൂടെ തന്നെ കളിക്കും. 2020 സീസണിൽ മാത്രം ആവും താരം ആഴ്‌സണൽ ടീമിൽ കളിക്കുക.

18കാരനായ താരം ഫ്രഞ്ച് അണ്ടർ 20 ടീമിലും ഇടം പിടിച്ചിരുന്നു. താരത്തെ സ്വന്തമാക്കാൻ ആഴ്‌സണലിന്റെ ലണ്ടൻ എതിരാളികളായ ടോട്ടൻഹാം രംഗത്ത് ഉണ്ടായിരുന്നെങ്കിലും താരത്തെ ആഴ്‌സണൽ തന്നെ സ്വന്തമാക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ മാത്രമാണ് സെയിന്റ് എറ്റിയെനിന് വേണ്ടി പ്രൊഫഷണൽ അരങ്ങേറ്റം താരം നടത്തിയത്.