സലിബയുടെ കരാർ നീട്ടി ആഴ്‌സണൽ, പുതിയ ചർച്ചകൾ ഉടൻ

Nihal Basheer

ആഴ്‌സണൽ വില്യം സലിബയുടെ നിലവിലെ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടി. നിലവിലെ കരാർ ഈ സീസണോടെ അവസാനിക്കാൻ ഇരിക്കെയാണ് ആഴ്‌സനൽ നീക്കം. കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള സാധ്യത ഉണ്ടായിരുന്നത് ക്ലബ്ബ് ഉപയോഗിക്കുകയായിരുന്നു. സാലിബയെ ദീർഘകാലത്തേക്ക് ടീമിൽ നിർത്താനുള്ള ചർച്ചകൾ നടത്തി വരികയാണ് ആഴ്‌സനൽ. കരാർ നീട്ടാനുള്ള ഉപാധി ഡിസംബർ 31ന് മുൻപായി നടപ്പിലാക്കേണ്ടതുണ്ടായിരുന്നു. ആഴ്‌സനലിൽ തുടരാൻ ഏറെ താല്പര്യപ്പെടുന്ന താരത്തിന് ചർച്ചകൾക്ക് ശേഷം ക്ലബ്ബ് പുതിയ കരാർ ഓഫർ ചെയ്യും.

സലിബ 22 12 31 15 43 38 527

2019ൽ ആഴ്‌സനലിൽ എത്തി സാലിബ തുടർന്ന് ലോണിൽ കളിച്ചു വരികയായിരുന്നു. ഇത്തവണ ആദ്യമായി ലീഗിൽ അവസരം ലഭിച്ച ശേഷം പിന്നീട് മികച്ച പ്രകടനമാണ് താരം പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. തുടർന്ന് ടീമിനായി എല്ലാ മത്സരങ്ങളിലും താരം കളത്തിൽ ഇറങ്ങി. മറ്റൊരു യുവതാരമായ ചാർളി പാറ്റിനോയുടെയും കരാർ ആഴ്‌സനൽ നേടിയിട്ടുണ്ട്. നിലവിൽ ബ്ലാക്ക്‌പൂളിൽ ലോണിൽ കളിച്ചു കൊണ്ടിരിക്കുന്ന താരത്തിന് ഇതോടെ രണ്ടു വർഷം കൂടി ആഴ്‌സനലിൽ തുടരാൻ ആവും.