ആഴ്സണൽ കിരീടം നേടില്ല എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Newsroom

ഈ സീസണിൽ ആഴ്‌സണൽ പ്രീമിയർ ലീഗ് കിരീടം നേടില്ലെന്ന് ഇതിഹാസ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്ന് ലീഗിൽ അവസാന മത്സരങ്ങൾ നടക്കുന്നതിന് മുന്നോടിയായാണ് ആഴ്സണൽ കിരീടം നേടില്ല എന്ന് റൊണാൾഡോ പറഞ്ഞ വീഡിയോ വൈറലാകുന്നത്. ഇന്നലെ ടൈസൺ ഫ്യൂറിയുടെയും ഒലെക്‌സാണ്ടർ ഉസിക്കിൻ്റെയും പോരാട്ടത്തിന് എത്തിയ റൊണാൾഡോ റിയാദിൽ ഒരു ആഴ്സണൽ ആരാധകനോട് സംസാരിക്കവെ ആണ് ആഴ്സണൽ കിരീടം നേടില്ല എന്ന് പറഞ്ഞത്.

റൊണാൾഡോ 24 05 19 13 05 11 572

മാഞ്ചസ്റ്റർ സിറ്റിക്ക് 2 പോയിൻ്റ് പിറകിൽ ഉള്ള ആഴ്‌സണൽ കിരീടം നേടാനുള്ള സാധ്യത ഇല്ലെന്ന് അദ്ദേഹം ആഴ്സണൽ ആരാധകനായ ഫ്രാങ്ക് വാരനോട് പറഞ്ഞു. സീസണിലെ അവസാന മത്സരത്തിൽ ഇന്ന് ആഴ്‌സണൽ എവർട്ടണുമായും മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാം യുണൈറ്റഡിനെതിരെയും കളിക്കും. സിറ്റിക്ക് പോയിൻ്റ് നഷ്ടപ്പെടുത്തിയാൽ മാത്രമെ ആഴ്സണലിന് കിരീട സാധ്യത ഉള്ളൂ.

ക്രിസ്റ്റ്യാനോ റൊണാൾഡോ: “അവർ (ആഴ്സണൽ) ലീഗ് (ഈ സീസൺ) നേടില്ല.” എന്ന് പറയുന്നത് വീഡിയോയിൽ വ്യക്തമാണ്.