ജനുവരിയിൽ ഓസിൽ ആഴ്‌സണൽ ടീമിലേക്ക് തിരിച്ചുവരുമെന്ന സൂചനയുമായി അർടെറ്റ

Staff Reporter

ജനുവരിയിൽ ആഴ്‌സണൽ മിഡ്ഫീൽഡർ മെസ്യൂട് ഓസിൽ ടീമിൽ തിരിച്ചെത്തിയേക്കുമെന്ന് സൂചന നൽകി ആഴ്‌സണൽ പരിശീലകൻ അർടെറ്റ. മാർച്ച് മുതൽ പ്രീമിയർ ലീഗിലോ യൂറോപ്പ ലീഗിലോ മെസ്യൂട് ഓസിൽ ആഴ്‌സണലിന് വേണ്ടി കളിച്ചിട്ടില്ല. നിലവിൽ പ്രീമിയർ ലീഗിൽ മോശം ഫോമിലുള്ള ആഴ്‌സണലിന് വേണ്ടി താരത്തെ കളിപ്പിക്കണമെന്ന ആവശ്യം പല ഭാഗത്തുനിന്നും ഉയർന്നിരുന്നു. 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ പ്രീമിയർ ലീഗിൽ ആഴ്‌സണൽ പതിനഞ്ചാം സ്ഥാനത്താണ്.

ബേൺലിക്കെതിരെയുള്ള മത്സരത്തിന് മുൻപുള്ള പത്രസമ്മേളനത്തിലാണ് ഓസിൽ ജനുവരിയിൽ ടീമിലേക്ക് മടങ്ങി വരാനുള്ള സാധ്യതയെ കുറിച്ച് അർടെറ്റ മനസ്സ് തുറന്നത്. നിലവിൽ മെസ്യൂട് ഓസിൽ ആഴ്‌സണൽ ടീമിൽ ഇല്ലെന്നും എന്നാൽ ജനുവരിയാവാൻ ദിവസങ്ങൾ ബാക്കിയുണ്ടെന്നും എന്ത് സംഭവിക്കുമെന്ന് പറയാൻ കഴിയില്ലെന്നും അർടെറ്റ പറഞ്ഞു.