“ആഴ്സണലിന് ലീഗ് കിരീടം നേടാൻ ആയില്ല എങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റേത് ആകും മികച്ച സീസൺ” ഫെർഡിനാൻഡ്

Newsroom

ആഴ്സണൽ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയില്ല എങ്കിൽ ആഴ്സണലിനെക്കാൾ മികച്ച സീസൺ മാഞ്ചസ്റ്റർ യുണൈറ്റഡിനാകും എന്ന് ഫെർഡിനാൻഡ്. പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത് ആഴ്സണൽ ആയാൽ അവർക്ക് ഈ സീസണിൽ സന്തോഷിക്കാൻ ഒന്നും ഉണ്ടാകില്ല. യുണൈറ്റഡ് ഇതിനകം തന്നെ ഒരു കിരീടം നേടിയിട്ടുണ്ട്. അവർക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത കൂടെ ഉറപ്പായാൽ അവർക്ക് ആഴ്സണലിനെക്കാൾ നല്ല സീസൺ ആകും എന്ന് മുൻ യുണൈറ്റഡ് താരം പറഞ്ഞു.

മാഞ്ചസ്റ്റർ 23 02 25 13 18 50 449

ആഴ്സണൽ കിരീടം കൈവിട്ടാൽ അവരുടെ താരങ്ങൾക്ക് ഒരു സന്തോഷവും ഉണ്ടാകില്ല എന്ന് റിയോ പറയുന്നു. ഇത്രകാലം ഒന്നാം സ്ഥാനത്ത് നിന്ന് കിരീടം കൈവിട്ടാൽ ഈ സീസണായി കാണിക്കാൻ ആഴ്സണലിന് ഒന്നും ഉണ്ടാകില്ല. മറിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ ഈ സീസൺ അവസാനിക്കുമ്പോൾ സന്തോഷവാന്മാർ ആയിരിക്കും. അവർക്ക് പറയാൻ ഒരു കിരീടം ഉണ്ട്. റിയോ പറഞ്ഞു.

ഇപ്പോഴും ലീഗിൽ ഒന്നാമത് തുടരുന്നുണ്ട് എങ്കിലും ആഴ്സണലിന്റെ ലീഡ് നാലു പോയിന്റായി ഇപ്പോൾ കുറഞ്ഞിട്ടുണ്ട്.