ഓൾഡ്ട്രാഫോർഡിൽ ആഴ്സണലിനോട് സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന വൻ പോരാട്ടം സമനിലയിൽ അവസാനിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആഴ്സണലിനോട് ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് സമനില വഴങ്ങുകയായിരുന്നു. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. ആഴ്സണൽ ഗോൾ കീപ്പർ ലെനോയുടെ രണ്ട് ഗംഭീര സേവുകളും മത്സരം സമനിലയിൽ ആകാൻ കാരണമായി.

പോഗ്ബയും റാഷ്ഫോർഡും പരിക്ക് മാറി എത്തിയത് യുണൈറ്റഡിന് ഊർജ്ജം നൽകി എങ്കിലും ഗോളടിക്കാൻ പറ്റാത്ത വിഷമം തന്നെയാണ് അവരെ അലട്ടിയത്. ആദ്യ പകുതിയിൽ ഇരു ടീമുകളും കാര്യമായ അവസരങ്ങൾ സൃഷ്ടിച്ചിരുന്നില്ല. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഒരു ഗംഭീര സ്ട്രൈക്കിലൂടെ മക്ടോമിനെ യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു.

രണ്ടാം പകുതി നന്നായി തുടങ്ങിയ ആഴ്സണൽ അധികം താമസിയാതെ ഒബാമയങ്ങിലൂടെ സമനില പിടിച്ചു. ആദ്യ ലൈൻ റഫറി ഓഫ്സൈഡ് വിളിച്ചു എങ്കിലും വാർ പരിശോധനയ്ക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു. രണ്ടാം പകുതിയുടെ അവസാനം യുണൈറ്റഡ് വിജയിക്കാനുള്ള അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ലെനോയുടെ മികച്ച പ്രകടനങ്ങൾ ആഴ്സണലിനെ രക്ഷിച്ചു.

ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ പത്താം സ്ഥാനത്ത് നിൽക്കുകയാണ്. 12 പോയന്റുമായി ആഴ്സണൽ ആദ്യ നാലിൽ എത്തി.