ആഴ്സണലിന് ഇന്ന് നിർണായക പോരാട്ടം, ന്യൂകാസിലിന് എതിരെ

Newsroom

Updated on:

ആഴ്സണലിന് ഇനി ശേഷിക്കുന്ന നാലു മത്സരങ്ങളിൽ ഏറ്റവും നിർണായകമായതും ബുദ്ധിമുട്ടുള്ളതുമായ മത്സരമാണ് ഇന്ന്. അവർ ഇന്ന് എവേ ഗ്രൗണ്ടിൽ ചെന്ന് ന്യൂകാസിൽ യുണൈറ്റഡിനെ നേരിടും. ഇപ്പോൾ തന്നെ മാഞ്ചസ്റ്റർ സിറ്റിക്ക് നാലു പോയിന്റ് പിറകിൽ ആയ ആഴ്സണലിന് ഇനിയും പോയിന്റ് നഷ്ടപ്പെടുത്താൻ ആകില്ല. ഇന്ന് വിജയിച്ചാൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിൽ എത്തി അവർക്കു മേൽ സമ്മർദ്ദം ഉയർത്താൻ ആഴ്സണലിനാകും. ഇന്ന് വിജയിച്ചില്ല എങ്കിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നെ കിരീടം വെറും രണ്ട് വിജയം മാത്രം അകലെ ആകും.

20230430 203049

അവസാന ആഴ്ചകൾ ആഴ്സണലിന് നല്ലത് ആയിരുന്നില്ല എങ്കിലും കഴിഞ്ഞ മത്സരത്തിൽ ചെൽസിയെ പരാജയപ്പെടുത്തി കൊണ്ട് ആഴ്സണൽ ഫോമിലേക്ക് തിരികെയെത്തിയിട്ടുണ്ട്. ഇന്ന് ആ വിജയം ആവർത്തിക്കാൻ ആകും എന്നാകും പ്രതീക്ഷ. എന്നാൽ ന്യൂകാസിലിനെ സെന്റ് ജെയിംസ് പാർക്കിൽ ചെന്ന് തോൽപ്പിക്കുക അത്ര എളുപ്പമാകില്ല. ഈ സീസണിൽ ഹോം ഗ്രൗണ്ടിൽ അത്ര മികച്ച രീതിയിലാണ് ന്യൂകാസിൽ കളിക്കുന്നത്.

ടോപ് 4ൽ ഫിനിഷ് ചെയ്യണം എന്ന് ഉറപ്പിച്ച് കളിക്കുന്ന ന്യൂകാസിൽ ഇന്ന് വിജയത്തിനായി തന്നെ ആകും കളിക്കുക. അവസാന മൂൻബ് മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ അടിച്ച ന്യൂകാസിൽ നല്ല ഫോമിൽ ആണ്. ഇന്ന് രാത്രി 9 മണിക്ക് നടക്കുന്ന മത്സരം തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.