അവസാനം ആ വിജയം!! ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി!!

Newsroom

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന വമ്പന്മാരുടെ മത്സരത്തിൽ ആഴ്സണൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തി. നിലവിലെ ചാമ്പ്യന്മാരെ മറുപടിയില്ലാത്ത ഏക ഗോളിനാണ് ആഴ്സണൽ തോൽപ്പിച്ചത്. കളി അവസാനിക്കാൻ മൂന്ന് മിനുട്ട് മാത്രം ബാക്കിയിരിക്കെ ബ്രസീലിയൻ താരം ഗബ്രിയേൽ മാർട്ടിനെല്ലി ആണ് ആഴ്സണലിന്റെ വിജയ ഗോൾ നേടിയത്. താരത്തിന്റെ ഈ സീസണിലെ ആദ്യ ഗോൾ ആയിരുന്നു ഇത്‌.

ആഴ്സണൽ 23 10 08 22 56 38 838

ഇന്ന് ഇരു ടീമുകളും കരുതലോടെ കളിച്ചതു കൊണ്ട് തന്നെ വലിയ അവസരങ്ങൾ സൃഷ്ടിക്കാൻ ഇരു ടീമുകളും പ്രയാസപ്പെട്ടു. മാഞ്ചസ്റ്റർ സിറ്റിക്ക് കളിയുടെ തുടക്കത്തിലെ ഒരു ടാർഗറ്റിലേക്കുള്ള ഷോട്ട് ഒഴിച്ചാൽ ഒരു ഷോട്ട് ഓൺ ടാർഗറ്റ് പോലും തൊടുക്കാൻ ആയില്ല. ഹാൾണ്ട് ടാർഗറ്റിലേക്ക് ഒരു ഷോട്ട് അടിക്കാത്ത അപൂർവ്വ മത്സരവുമായി ഇത്‌.

87ആം മിനുട്ടിൽ ഹവേർട്സ് നൽകിയ പാസ് മാർട്ടിനെല്ലിൽ ഗോളിലേക്ക് തൊടുത്തു. ഒരു വലിയ ഡിഫ്ലകഷനിൽ ഗതി മാറി എങ്കിലും പന്ത് ലക്ഷ്യത്തിൽ തന്നെ വീണൂ. ഇത് ആഴ്സണലിന്റെ വിജയവും ഉറപ്പിച്ചു.

Picsart 23 10 08 22 56 27 925

ഈ വിജയത്തോടെ ആഴ്സണൽ 20 പോയിന്റുമായി ലീഗിൽ രണ്ടാമത് എത്തി. ഒന്നാമത് ഉള്ള സ്പർസിനും 20 പോയിന്റ് ആണെങ്കിലും മെച്ചപ്പെട്ട ഗോൾ ഡിഫറൻസ് അവർക്ക് ഗുണം ചെയ്തു‌. മാഞ്ചസ്റ്റർ സിറ്റി 18 പോയിന്റുമായി മൂന്നാമത് നിൽക്കുന്നു.