ഇഞ്ചുറി ടൈമിലെ ഗോളിൽ ഫുൾഹാമിനെതിരെ സമനില കൊണ്ട് രക്ഷപെട്ട് ആഴ്‌സണൽ. 1-1നാണ് റെലെഗേഷൻ ഭീഷണി നേരിടുന്ന ഫുൾഹാമിനോട് ആഴ്‌സണൽ സമനിലയിൽ കുടുങ്ങിയത്. ഒരു ഘട്ടത്തിൽ ആഴ്‌സണലിനെതിരെ 3 പോയിന്റും ഫുൾഹാം നേടുമെന്നരിക്കെയാണ് ഇഞ്ചുറി ടൈമിന്റെ ഏഴാം മിനുട്ടിൽ ആഴ്‌സണൽ സമനില പിടിച്ചത്. ഇന്നത്തെ സമനിലയോടെ ഫുൾഹാമിന്റെ റെലെഗേഷൻ സാധ്യതകൾ വർധിച്ചു. നിലവിൽ പോയിന്റ് പട്ടികയിൽ തൊട്ടുമുൻപിലുള്ള ബേൺലിയെക്കാൾ 6 പോയിന്റ് പിറകിലാണ് ഫുൾഹാം.
മത്സരത്തിന്റെ ആദ്യ പകുതിയുടെ അവസാനത്തിൽ ഡാനി സെബയോസ്സിലൂടെ ആഴ്‌സണൽ മുൻപിൽ എത്തിയെങ്കിലും വാർ ആഴ്‌സണലിന് ഗോൾ നിഷേധിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതിയിൽ മാരിയോ ലെമിനെയെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ഗോളാക്കി ജോഷ് മഹ ഗോൾ നേടുകയായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനുട്ടിൽ എൻകേറ്റിയയുടെ ഗോളിൽ ആഴ്‌സണൽ മത്സരം സമനിലയിൽ ആക്കുകയായിരുന്നു.













