എമിറേറ്റ്സിൽ ഇന്ന് ആഴ്സണലിന് എവർട്ടന്റെ വെല്ലുവിളി

na

Download the Fanport app now!
Appstore Badge
Google Play Badge 1

മികച്ച ഫോം തുടരുന്ന ആഴ്സണൽ ഇന്ന് പ്രീമിയർ ലീഗിൽ എവർട്ടനെ നേരിടും. യൂറോപ്പ ലീഗിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ആഴ്സണൽ എത്തുന്നത്. വെസ്റ്റ് ഹാമിനോട് തോറ്റ എവർട്ടൻ പരിശീലകൻ മാർക്കോസ് സിൽവക്ക് ഇന്നത്തെ മത്സര ഫലം നിർണായകമാണ്. ഇന്ന് ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം കിക്കോഫ്.

ആഴ്സണൽ നിരയിൽ മികിതാര്യൻ, ലൂക്കാസ് ടോരേറ എന്നിവർക്ക് നേരിയ പരിക്ക് ഉണ്ട്. മത്സരത്തിൽ ഇരുവരും ആദ്യ ഇലവനിൽ ഉണ്ടാകുമോ എന്നത് ഉറപ്പില്ല. എവർട്ടൻ നിരയിലേക്ക് സസ്പെൻഷൻ മാറി റിച്ചാർലിസൻ തിരിച്ചെത്തും.

1996 ന് ശേഷം ഒരിക്കൽ പോലും ആഴ്സണലിന്റെ മൈതാനത്ത് ജയിക്കാൻ സാധിക്കാത്ത എവർട്ടൻ ആ റെക്കോർഡ് മറികടക്കാനാവും ശ്രമിക്കുക. മാർക്കോസ് സിൽവക്ക് കീഴിൽ മോശം തുടക്കം ആണെങ്കിലും ആക്രമണത്തിൽ റിച്ചാർലിസന്റെ മടങ്ങി വരവ് ആഴ്സണൽ പ്രതിരോധത്തിന് തലവേദന ആകും എന്നത് ഉറപ്പാണ്.