ആഴ്സണൽ യുവതാരം ഏഥൻ ന്വാനേരി ആദ്യ പ്രൊഫഷണൽ കരാർ ഒപ്പുവെച്ചു

Newsroom

ആഴ്സണൽ കൗമാരതാരം ഏഥാൻ ന്വാനേരി ക്ലവിൽ തൻ്റെ ആദ്യ പ്രൊഫഷണൽ കരാർ ഒപ്പിട്ടതായി ആഴ്സണൽ അറിയിച്ചു. 2022 സെപ്റ്റംബറിൽ ബ്രെൻ്റ്‌ഫോർഡിനെതിരെ ഇറങ്ങിയപ്പോൾ പ്രീമിയർ ലീഗിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ന്വാനേരി മാറിയിരുന്നു. അന്ന് വെറും 15 വർഷവും 181 ദിവസവും മാത്രമായിരുന്നു താരത്തിന്റെ പ്രായം.,

Picsart 24 03 28 23 01 15 252

വെസ്റ്റ് ഹാം യുണൈറ്റഡിനെ 6-0ന് തകർത്ത മത്സരത്തിൽ ഇംഗ്ലീഷുകാരൻ ഇറങ്ങിയിരുന്നു. അത് ന്വാനേരിയുടെ രണ്ടാമത്തെ സീനിയർ അപ്പിയറൻസ് ആയിരുന്നു‌. ആഴ്സണലിന്റെ അണ്ടർ 21 ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ്. പ്രീമിയർ ലീഗ് 2 മത്സരങ്ങളിൽ ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും താരം നേടി.

മാർച്ച് 21 ന് തൻ്റെ പതിനേഴാം ജന്മദിനം ആഘോഷിച്ച ശേഷമാണ് താരം തൻ്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പുവെച്ചത്. എട്ടാം വയസ്സ് മുതൽ ഏഥൻ ആഴ്സണലിനൊപ്പം ഉണ്ട്.