പ്രീമിയർ ലീഗിലെ ആഴ്‌സണൽ ചെൽസി മത്സരം നടക്കേണ്ട ദിവസത്തിൽ മാറ്റം

Wasim Akram

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണൽ ചെൽസി ലണ്ടൻ ഡാർബി നടക്കേണ്ട തിയതിയിൽ മാറ്റം. ലണ്ടൻ പോലീസ് അധികൃതരുടെ അഭ്യർത്ഥന പ്രകാരം ആണ് മാറ്റം. നേരത്തെ ഏപ്രിൽ 29 ശനിയാഴ്ച ബ്രിട്ടീഷ് സമയം 5.30 പി.എം നു നടക്കേണ്ട മത്സരം മെയ് രണ്ട് ബ്രിട്ടീഷ് സമയം 8 പി.എം നു ആണ് മാറ്റി വച്ചത്. ഏപ്രിൽ 26 നു മാഞ്ചസ്റ്റർ സിറ്റിയെ നേരിട്ട ശേഷം ചെൽസിയെ നേരിടേണ്ട ആഴ്‌സണലിന് ഈ മാറ്റം ഗുണകരമാണ്.

ആഴ്‌സണൽ

എന്നാൽ ഈ മത്സര ശേഷം ഉടനെ ന്യൂകാസ്റ്റിൽ യുണൈറ്റഡിനെ ആഴ്‌സണലിന് നേരിടേണ്ടി വരും. എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ഇതിനു തൊട്ടു മുമ്പുള്ള ദിനം ആഴ്‌സണൽ വനിതകൾ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ രണ്ടാം പാദത്തിൽ വോൾവ്സ്ബർഗിനെ നേരിടുന്നുണ്ട്. അതേസമയം വലിയ മുന്നറിയിപ്പ് ഇല്ലാതെ അധികൃതർ ശനിയാഴ്ചത്തെ മത്സരം മാറ്റി വച്ചതിൽ ആരാധകർ വലിയ പ്രതിഷേധം ആണ് സാമൂഹിക മാധ്യമങ്ങളിൽ അടക്കം ഉയർത്തിയത്. ആരാധകരുടെ അസോസിയേഷനും മുന്നറിയിപ്പ് ഇല്ലാത്ത ഇത്തരം മാറ്റങ്ങൾക്ക് എതിരെ പ്രതിഷേധം അറിയിച്ചു.