പ്രീമിയൽ ലീഗിൽ ആഴ്സണലിനെ സമനിലയിൽ പിടിച്ച് ബ്രൈറ്റൺ. ആഴ്സണലിന്റെ ഹോം ഗ്രൗണ്ടിൽ ആയിരുന്നു മത്സരം. കളി 1-1 എന്ന നിലയിൽ അവസാനിച്ചു. ഡെക്ലൻ റൈസിന്റെ ചുവപ്പ് കാർഡ് ആണ് കളി മാറ്റിയത്.

എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ആഴ്സണൽ അറ്റാക്കുകളെ തടയാൻ ബ്രൈറ്റണ് ആയി. എന്നാലും ആദ്യ പകുതിയിൽ തന്നെ ഗോൾ കണ്ടെത്താൻ ആഴ്സണലിന് ആയി. 38ആം മിനുട്ടിൽ ലൂയിസ് ഡങ്കിന്റെ ഒരു പിഴവ് മനസ്സിലാക്കി ഹവേർട്സ് ആഴ്സണലിന് ലീഡ് നൽകി. സാകയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഹവേർട്സിന്റെ ഗോൾ.
ആദ്യ പകുതിയിൽ ഈ ലീഡ് ആഴ്സണൽ നിലനിർത്തി. രണ്ടാം പകുതിയിൽ 49ആം മിനുട്ടിൽ ഡെക്ലൻ റൈസ് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി കളം വിടേണ്ടി വന്നു. ഇത് കളി മാറ്റി. 58ആം മിനുട്ടിൽ ജോ പെഡ്രോയിലൂടെ ബ്രൈറ്റൺ സമനില കണ്ടെത്തി. സ്കോർ 1-1.
ഇതിനു ശേഷം കളി ആവേശകരമായി. ബ്രൈറ്റൺ കൂടുതൽ അറ്റാക്കുകൾ നടത്തി. കൗണ്ടർ അറ്റാക്കുകളിലൂടെ ആഴ്സണലും മികച്ച അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷെ കളി സമനിലയിൽ അവസാനിച്ചു. ഇരു ടീമുകൾക്കും 3 മത്സരങ്ങളിൽ നിന്ന് 7 പോയിന്റാണ് ഉള്ളത്.