ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിന്റെ പുതിയ എവേ ജേഴ്സി അഡിഡാസ് പുറത്തിറക്കി. നീണ്ട ഇടവേളയ്ക്ക് ശേഷം ആഴ്സണലും അഡിഡാസും രണ്ട് വർഷം മുമ്പായിരുന്നു ഒരുമിച്ചത്. അത് കഴിഞ്ഞുള്ള മൂന്നാമത്തെ എവേ ജേഴ്സിയാണ് ഇന്ന് പുറത്തിറക്കിയത്. മഞ്ഞ നിറത്തിലാണ് പുതിയ ഡിസൈൻ. ഇന്ന് മുതൽ അഡിഡാസ് സ്റ്റോറുകളിൽ ജേഴ്സി ലഭ്യമാകും. ഇപ്പോഴും യൂറോപ്പ ലീഗ് പ്രതീക്ഷയിലാണ് ആഴ്സണൽ ഉള്ളത്.