പെട്ടെന്ന് തന്നെ വിജയിച്ച് തുടങ്ങിയില്ല എങ്കിൽ പ്രശ്നമാകും എന്ന് അർട്ടേറ്റ

20201211 133906

ഇന്നലെ യൂറോപ്പ ലീഗിൽ വിജയിച്ചു എങ്കിലും ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആഴ്സണലിന്റെ പ്രകടനങ്ങൾ വളരെ മോശമായിരുന്നു. അത് പെട്ടെന്ന് തന്നെ മാറ്റേണ്ടതുണ്ട് എന്ന് അർട്ടേറ്റ പറഞ്ഞു. എത്രയും പെട്ടെന്ന് തന്നെ വിജയിച്ച് തുടങ്ങേണ്ടതുണ്ട് എന്ന് അർട്ടേറ്റ പറഞ്ഞു. അവസാന ഏഴ് എട്ട് ആഴ്ചയായുള്ള മത്സര ഫലങ്ങൾ ദയനീയമായിരുന്നു. അത്തരം ഫലങ്ങളുമായി മുന്നോട്ട് പോകാൻ ആകില്ല എന്ന് അർട്ടേറ്റ പറഞ്ഞു.

ഞായറാഴ്ച നടക്കുന്ന മത്സരം മുതൽ തന്നെ വിജയിച്ച് തുടങ്ങണം എന്നും അർട്ടേറ്റ പറഞ്ഞു. യൂറോപ്പ ലീഗിൽ ആറിൽ ആറു മത്സരവും വിജയിച്ചു എങ്കിലും പ്രീമിയർ ലീഗിൽ 11 മത്സരങ്ങളിൽ ആകെ നാലു മത്സരങ്ങൾ മാത്രമേ ആഴ്സണൽ വിജയിച്ചിട്ടുള്ളൂ. ലീഗിൽ 15ആം സ്ഥാനത്താണ് ആഴ്സണൽ ഇപ്പോൾ ഉള്ളത്.