പ്രീമിയർ ലീഗൽ ഇന്ന് നടന്ന മത്സരത്തിൽ ആഴ്സണൽ ബൗണ്മതിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അത്ര ഏകപക്ഷീയമായിരുന്നില്ല ആഴ്സണലിന്റെ വിജയം. റഫറിയുടെ രണ്ട് വലിയ തീരുമാനങ്ങൾ കളിയിൽ നിർണായകമായി.
ആദ്യപകുതിയുടെ അവസാന നിമിഷം വരെ കളി ഗോൾ രഹിതമായിരുന്നു.45ആം മിനുട്ടിൽ കിട്ടിയ ഒരു പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച് സാക ആഴ്സണലിന് ലീഡ് നൽകി. ഈ പെനാൾട്ടി വിധി വിവാദ തീരുമാനമായിരുന്നു. രണ്ടാം പകുതിയിൽ ബോൺമത്തിന് നിരവധി അവസരങ്ങൾ ലഭിച്ചില്ലെങ്കിലും ഒന്നുപോലും അവർക്ക് ലക്ഷ്യത്തിൽ എത്തിക്കാനായില്ല.
അവസാനം എഴുപതാം മിനിറ്റിൽ ട്രൊസാർഡ് ഗോൾ നേടിയതോടെ ആഴ്സണൽ ലീഡ് ഇരട്ടിയാക്കി. അതിനുശേഷം ബോൺമത് ഒരു ഗോൾ നേടിയെങ്കിലും റഫറിയും വാറും അത് അനുവദിച്ചില്ല. അവസാനം ഡെക്ലൻ റൈസ് കൂടെ ഗോൾ നേടിയതോടെ ആഴ്സണലിന്റെ ജയം പൂർത്തിയായി.
ഈ വിജയത്തോടെ ആഴ്സണൽ 36 മത്സരങ്ങളിൽ നിന്ന് 83 പോയിന്റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. ഇനി വെറും രണ്ടു മത്സരങ്ങൾ മാത്രമാണ് ആഴ്സണലിന് ബാക്കി. നാലു മത്സരങ്ങൾ ബാക്കിയുള്ള മാഞ്ചസ്റ്റർ സിറ്റി 79 ആഴ്സണലിന് തൊട്ടു പിറകെ ഉണ്ട്. മാഞ്ചസ്റ്റർ സിറ്റി പോയിൻറ് നഷ്ടപ്പെടുത്തിയാൽ മാത്രമേ ആഴ്സണലിന് കിരീട സാധ്യതയുള്ളൂ.