ആഴ്സണൽ പ്രീമിയർ ലീഗിൽ 100 പോയിന്റ് നേടാൻ സാധ്യതയുണ്ട് എന്ന് ഗ്വാർഡിയോള

Newsroom

പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ ആഴ്‌സണലിന് പിറകിലാണ് സിറ്റി ഉള്ളത്. ആഴ്സണലിനെ പിടിക്കുക എളുപ്പമല്ല എന്ന് പെപ് ഗ്വാർഡിയോള പറയുന്നു. ആഴ്സണൽ ഈ സീസണിൽ നൂറിൽ അധികം പോയിന്റ് നേടാൻ സാധ്യത ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ആഴ്സണലുമായുഅ വിടവ് കുറയ്ക്കുന്നതിനുള്ള മാർഗം നന്നായി കളിക്കുകയും മത്സരങ്ങൾ തുടർച്ചയായി വിജയിക്കുകയും ചെയ്യുക എന്നതാണെന്ന് ഗ്വാർഡിയോള ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലീഗിൽ ചെൽസിയെ നേരിടുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഴ്സ 23 01 05 00 40 32 626

ആഴ്സണൽ ഇതുവരെ കളിച്ചതു പോലെ കളിക്കുക ആണെങ്കിൽ 100 പോയിന്റിലധികം അവർ നേടുമെന്ന് തോന്നുന്നു. അവർ അങ്ങനെ തന്നെ തുടർന്നാൽ, ഞങ്ങൾക്ക് അവരെ പിടിക്കാൻ ആകില്ല. പെപ് പറഞ്ഞു. ഞങ്ങൾ ഇവിടെ നിന്ന് ഏതാണ്ട് പെർഫെക്ട് ആയിരിക്കണം എന്നാലെ പ്രതീക്ഷയ്ക്ക് വകയുള്ളൂ എന്നും പെപ് പറഞ്ഞു.