ആശാനെതിരെ ജയവുമായി അർടെറ്റ, അപരാജിതരായി ആഴ്സണൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

2020 ലെ അപരാജിത കുതിപ്പ് തുടർന്ന് ആഴ്സണൽ. പ്രീമിയർ ലീഗിൽ തന്റെ പഴയ പരിശീലകൻ ഡേവിഡ് മോയസിന്റെ വെസ്റ്റ് ഹാമിനെ നേരിട്ട ആഴ്സണൽ എതിരില്ലാത്ത ഒരു ഗോളിനാണ് സ്വന്തം മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ നിന്ന് ഡർബി മത്സരം ജയിച്ചത്. പകരക്കാരനായി ഇറങ്ങിയ അലക്‌സാണ്ടർ ലകസേറ്റ് ആണ് അവരുടെ വിജയ ഗോൾ നേടിയത്.

കളിയുടെ തുടക്കം മുതൽ ലഭിച്ച മികച്ച അവസരങ്ങൾ തുലച്ചതാണ്‌ വെസ്റ്റ് ഹാമിനെ പരാജയത്തിലേക്ക് തള്ളി ഇട്ടത്. കളി പത്ത് മിനുട്ട് പിന്നിട്ട ഉടനെ മിക്കേൽ അന്റോണിയോ സുവർണാവസരം ആണ് നഷ്ടപ്പെടുത്തിയത്. ആദ്യ പകുതിക്ക് പിരിയും മുൻപേ അന്റോണിയോ വീണ്ടും മികച്ച ഒരു അവസരം നഷ്ടപ്പെടുത്തി. ഈ നഷ്ടങ്ങൾക്ക് രണ്ടാം പകുതിയിൽ ഹാമേഴ്സിന് വൻ വില നൽകേണ്ടി വന്നു. 71 ആം മിനുട്ടിൽ ഓസിലിന്റെ പാസ്സ് ലകസേറ്റ് വലയിൽ ആക്കി. ആദ്യം റഫറി ഓഫ് സൈഡ് വിധിച്ചു എങ്കിലും VAR പരിശോധനയിൽ ഗോൾ അനുവദിക്കുകയായിരുന്നു. നേരത്തെ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിയ ഡിഫൻഡർ മാരിക്ക് അരങ്ങേറ്റം ക്ലീൻ ഷീറ്റിൽ തുടങ്ങാൻ സാധിച്ചു എന്നതും ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകതയാണ്.