എമിറേറ്റ്സിൽ ഇന്ന് നോർത്ത് ലണ്ടൻ ഡർബി ആവേശം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് നോർത്ത് ലണ്ടനിലെ വമ്പന്മാരായ ആഴ്സണലും ടോട്ടൻഹാമും നേർക്ക് നേർ. ആഴ്സണലിന്റെ മൈതാനമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7.30 നാണ് ഇരുവരും കൊമ്പ് കോർക്കുക.

മികച്ച ഫോമിലാണ് സ്പർസ് ഇന്നത്തെ മത്സരത്തിന് എത്തുക. തുടർച്ചയായ 6 ജയങ്ങളുമായാണ് സ്പർസ് എമിറേറ്റ്‌സ് സ്റേഡിയത്തിലേക്ക് എത്തുന്നത്. ഇതിൽ ലീഗിൽ ചെൽസിക്ക് എതിരായ ജയവും ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാന് എതിരായ ജയവും ഉൾപ്പെടും. ആഴ്സണലാവട്ടെ ഏതാനും സമനിലകൾക്ക് ശേഷം പ്രീമിയർ ലീഗിൽ ബൗൺമൗതിനെതിരായ ജയവും യൂറോപ്പ ലീഗിലെ ജയവും നേടി ആത്മവിശ്വാസം വീണ്ടെടുത്തിട്ടുണ്ട്.

ആഴ്സണൽ നിരയിൽ ലകസേറ്റ് ഇന്ന് കളിക്കുമോ ഉറപ്പില്ല. അവസാന ലീഗ് മത്സരത്തിൽ പുരത്തിരുന്ന ഓസിൽ പക്ഷെ ടീമിൽ തിരിച്ചെത്തുമോ എന്ന കാര്യം ഇപ്പോഴും ഉറപ്പില്ല. സ്പർസ് നിരയിൽ ലമേല കളിക്കാൻ സാധ്യതയില്ല. ട്രിപ്പിയർ പരിക്ക് മാറി എതിയിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ കളിക്കാൻ സാധ്യത കുറവാണ്.