ഉറപ്പായി!! ആർനെ സ്ലോട്ട് ലിവർപൂളിൽ ക്ലോപ്പിന്റെ പകരക്കാരനാകും!!

Newsroom

അടുത്ത ലിവർപൂൾ മാനേജരായി ഫെയെനൂർദിന്റെ മാനേജറായ ആർനെ സ്ലോട്ട് എത്തും എന്ന് ഉറപ്പായി. ആർനെ സ്ലോട്ടിനെ ലിവർപൂളിലേക്ക് പോകാൻ ഫെയ്നൂർഡ് അനുവദിക്കും. ഇതു സംബന്ധിച്ച് രണ്ട് ക്ലബുകളും തമ്മിൽ ധാരണയിൽ എത്തിയതായി ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 13 മില്യണോളം ലിവർപൂൾ ഫെയ്നൂർഡിന് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ് ആയി നൽകും.

ആർനെ സ്ലോട്ട് 24 04 24 16 04 16 961

കഴിഞ്ഞ ദിവസം താൻ ലിവർപൂൾ പരിശീലകൻ ആകാൻ ആഗ്രഹിക്കുന്നു എന്ന പ്രസ്താവനയുമായി ആർനെ സ്ലോട്ട് തന്നെ രംഗത്ത്‌ വന്നിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ ലിവർപൂൾ ആർനെ സ്ലോട്ടിന്റെ വരവ് ഔദ്യോഗികമായി പ്രഖ്യാപിക്കും.

കഴിഞ്ഞ സീസണിൽ ഫെയ്നൂർദിനെ ഡച്ച് ലീഗ് ചാമ്പ്യന്മാരാക്കാൻ സ്ലോട്ടിനായിരുന്നു. ഈ സീസണിൽ ആർനെ സ്ലോട്ട് കഴിഞ്ഞ ദിവസം അവരെ KNVB കപ്പ് ചാമ്പ്യന്മാരുമാക്കി.

ക്ലോപ്പ് ഈ സീസൺ അവസാനം ആണ് പരിശീലക സ്ഥാനം ഒഴിയുന്നത്. ക്ലോപ്പിന് പകരക്കാരൻ ആകുക എന്ന വലിയ ദൗത്യമാണ് ആർനെ സ്ലോട്ടിനെ കാത്തിരിക്കുന്നത്‌.