“ഈ നിമിഷങ്ങൾ ഏറെ ആഗ്രഹിച്ചിരുന്നു, ഓൾഡ്ട്രാഫോർഡിൽ ഇറങ്ങിയപ്പോൾ തന്നെ രോമാഞ്ചം വന്നു” – ആന്റണി

Newsroom

Picsart 22 09 04 22 10 28 668
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ആദ്യ മത്സരത്തിൽ തന്നെ ഗോൾ അടിച്ച ആന്റണി ആ അനുഭവം അവിസ്മരണീയമായിരുന്നു എന്ന് പറഞ്ഞു. എന്റെ ആദ്യ ഗോൾ നേടാനും ഈ നിമിഷം കാണികളുമായി പങ്കുവെക്കാനും ആയത് വലിയ നിമിഷമായിരുന്നു. ആന്റണി യുണൈറ്റഡിന്റെ ക്ലബ് വെബ്‌സൈറ്റിനോട് പറഞ്ഞു.

ഞാൻ ഓൾഡ്ട്രാഫോർഡ് പിച്ചിലേക്ക് ചുവടുവെച്ച നിമിഷം തന്നെ തനിക്ക് രോമാഞ്ചമുണ്ടായി. കാരണം ഞാൻ ഇവിടെ എത്താനായി അത്രമാത്രം ആഗ്രഹിക്കുന്നുണ്ടായുരുന്നു. കാണികളും ഈ നിമിഷം എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടാകും എന്ന് എനിക്കറിയാം. ആന്റണി പറഞ്ഞു.

താൻ ഗോൾ നേടിയാൽ തന്റെ മനസ്സിൽ വരുന്ന എല്ലാ വികാരങ്ങളും ആഹ്ലാദിക്കുമ്പോൾ പ്രകടിപ്പിക്കും എന്നും ആന്റണി പറഞ്ഞു. ആന്റണി നേടിയ ഗോൾ ഉൾപ്പെടെ 3-1ന്റെ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്സണലിനെതിരെ നേടിയിരുന്നു.