ആന്റണി അടുത്ത മത്സരം മുതൽ കളിക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Picsart 23 09 29 20 14 42 796
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരം ആന്റണി തിരികെ ടീമിനൊപ്പം ചേർന്നു. താരം പരിശീലനം പുനരാരംഭിച്ചതായും അടുത്ത മത്സരം മുതൽ ടീമിനൊപ്പം ഉണ്ടാകും എന്നും ക്ലബ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. അവസാന രണ്ട് ആഴ്ചയായി താരം ബ്രസീലിലും ഇംഗ്ലണ്ടിലുമായി പോലീസിന്റെ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും വിധേയനായിരുന്നു. പോലീസ് അന്വേഷണവും അതുമായി ബന്ധപ്പെട്ട നടപടികളും തുടരും എങ്കിലും ഇപ്പോൾ ആന്റണിയെ ടീമിനൊപ്പം ചേർക്കാൻ ആണ് ടെൻ ഹാഗിന്റെ തീരുമാനം.

ആന്റണി 23 09 27 16 09 07 769

തന്റെ മുൻ കാമുകിയെ ആക്രമിച്ച കുറ്റത്തിന് ആന്റണിക്ക് എതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ബ്രസീൽ ദേശീയ ടീമും മാഞ്ചസ്റ്റർ ടീമും താരത്തെ നേരത്തെ മാറ്റി നിർത്തിയിരുന്നു.

ആന്റണിയുടെ മുൻ കാമുകി ഗബ്രിയേല കവാലിൻ നടത്തിയ ആരോപണങ്ങൾ ബ്രസീലിയൻ മാധ്യമമായ യുഒഎൽ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. ആന്റണി തന്നെ ശാരീരികമായി ആക്രമിച്ചുവെന്ന് കാവാലിൻ ആരോപിച്ചു. ഗർഭിണി ആയിരിക്കെ ആക്രമിച്ചു എന്നും കയ്യിൽ ആയത്തിൽ മുറിവുകൾ ഉണ്ടാക്കി എന്നുൻ ഹെഡ് ബട്ട് ചെയ്തു എന്നും അവർ പരാതിയിൽ പറയുന്നു. ആന്റണി ഇത് നിഷേധിക്കുന്നു എങ്കിലും അദ്ദേഹത്തിനെതിരെ ഇപ്പോഴുൻ അന്വേഷണം നടക്കുകയാണ്.

ആന്റണിക്ക് എതിരെ മൂന്നോളം സ്ത്രീകൾ സമാനമായ ആരോപണവുമായി രംഗത്ത് വന്നിരുന്നു. ഇതോടെയാണ് താരം അനിശ്ചിത കാലത്തേക്ക് യുണൈറ്റഡ് ടീമിൽ നിന്ന് പുറത്ത് നിൽക്കേണ്ടി വന്നത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ക്രിസ്റ്റൽ പാലസ് മത്സരത്തോടെ താരം വീണ്ടും യുണൈറ്റഡ് ടീമിനായി കളിക്കും എന്ന് പരിശീലകൻ പറയുന്നു‌.