അന്റോണിയോ തന്നെ താരം, സ്പർസിനെ തോൽപ്പിച്ച് വെസ്റ്റ് ഹാം ആദ്യ നാലിൽ

20211024 200753

വെസ്റ്റ് ഹാം യുണൈറ്റഡ് അവരുടെ ഗംഭീര ഫോം തുടരുകയാണ്. ഇന്ന് നടന്ന ലണ്ടൺ ഡാർബിയിൽ അവർ സ്പർസിനെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഇന്ന് ഡേവിഡ് മോയ്സിന്റെ ടീം വിജയിച്ചത്. മത്സരത്തിൽ പന്ത് കൂടുതൽ കൈവശം വെച്ചത് സന്ദർശകരായ സ്പർസ് ആയിരുന്നു എങ്കിലും നല്ല അവസരങ്ങൾ സൃഷ്ടിച്ചത് വെസ്റ്റ് ഹാമാണ്. മത്സരത്തിന്റെ 72ആം മിനുട്ടിലാണ് വെസ്റ്റ് ഹാം ലീഡ് എടുത്തത്.

ക്രെസ്വെൽ എടുത്ത കോർണർ മനോഹരമായി അന്റോണിയോ ഹെഡ് ചെയ്ത് വലയിൽ ആക്കുക ആയിരുന്നു. ഇത് തുടർച്ചയായ മൂന്നാം മത്സരത്തിൽ ആണ് അന്റോണിയോ സ്പർസിന് എതിരെ ഗോൾ നേടുന്നത്. ഈ ഗോളിന് മറുപടി നൽകാൻ സ്പർസിനായില്ല. ഈ വിജയത്തോടെ വെസ്റ്റ് ഹാം 17 പോയിന്റുമായി ലീഗിൽ നാലാമത് എത്തി. സ്പർസ് 15 പോയിന്റുമായി ആറാം സ്ഥാനത്താണ്.

Previous articleഗോൾ മഴയുമായി സെവിയ്യ ലാലിഗയിൽ ഒന്നാമത്
Next articleബ്രെന്റ്ഫോർഡിന്റെ പോരാട്ടം മറികടന്ന് ലെസ്റ്റർ വിജയം